ലക്ഷ്മി നായർ ജാതിയമായി അധിക്ഷേപിച്ചെന്ന പരാതി വിദ്യാർത്ഥി പിൻവലിച്ചു. സമരത്തിന്റെ അവസാനം വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണപ്രകാരം ഈ തീരുമാനമാണിതെന്ന് പരാതിക്കാരൻ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് വന്ന എല്ലാ പരാതിയും പിൻവലിക്കണം എന്ന ധാരണക്കൊപ്പം ജാതി അതിക്ഷേപവും പിൻവലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടെങ്കിൽ, അന്ന് നടന്നത് കേസ് ഒതുക്കി തീർക്കലാണ്.

ഇന്ത്യയിലെ തന്നെ വിശാല-ആധുനിക പൊതുബോധമാണ് എന്ന് അവകാശപ്പെടുന്ന, സംഘപരിവാർ അജണ്ടകൾക്കെതിരെ ശബ്ദമുയർത്തുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ജാതി അതിക്ഷേപത്തെ വെറുമൊരു പരാതിയായി ഇതിനെ കണ്ടതെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.