നല്ല രസിയൻ പടമാണ് 'കിറുക്ക് പാർട്ടി'. കന്നഡ പടമാണ്. ഒരു എഞ്ചിനിയറിങ്ങ് കോളേജ്ജ്, പത്ത് പിള്ളാർ, പ്രേമം, അടി, പിടി, കോമഡി അങ്ങനെ സ്ഥിരം അലമ്പുകളെ സംഭവത്തിൽ ഉള്ളു. പക്ഷെ പുള്ളക്ക് പടം പിടിക്കാനും ആളുകളെ എന്റർടൈൻ ചെയ്യാനും അറിയാം. നല്ല ഹ്യൂമറും, പാട്ടുകളും ഒക്കെയുള്ള ഒരു കിട്ക്കൻ എന്റർടേനർ. ലവൻ, ആ രക്ഷിത്ത് ഷെട്ടി ഒരു രക്ഷയും ഇല്ല!!