ഹണി ബി, രണ്ടാം ഭാഗം 2017. സിനിമകൾ ഈ വിധത്തിലും ആവാം. ചൂടനായ നായകന്റെ ചൂടും ദേഷ്യവും കണ്ടാൽ ചൊറിയൻ പുഴു ജെട്ടിയിൽ പെട്ടത് പോലെ തോന്നും, അപാരതയിലെ ആ കഞ്ചനെ പോലെ, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ. ഒരു ഡയലോഗിനു മൂന്ന് കൗണ്ടർ കണക്കിൽ ഡയലോഗ് അടിക്കാൻ ആയി സുഹൃത്തുക്കളും - മുട്ടൻ കോമഡിയാണ്, ശരിക്കും. ( കോമഡി അംഗീകരിച്ചെ പറ്റു. അല്ലേ മൂന്നാം ഭാഗമെടുത്ത് അവർ നമ്മളെ തോൽപ്പിക്കും.) നായകന്റെ അച്ഛൻ അമ്മ, അതിന്റെ കഥ, അവിടെയുള്ള ഡ്രാമ, ഡ്രാമയിലെ ഡയലോഗുകൾ ഒക്കെ ഭാവിയിലേക്കുള്ള കൾട്ടാണ്. ഫുക്രിയോളം പോന്ന കൾട്ട്.