ഒരു ഉദാഹരണം പറയാം.

മമ്മുട്ടിക്കെതിരെ മോഹൻലാൽ ഫാൻസ്, അല്ലേ വേണ്ട, തല അജിത്ത് വെള്ള മുടിയുള്ള തലയുമായി അഭിനയിക്കുന്നതിനെ പറ്റി വിജയ് ഫാൻസ് കമന്റ് അടിക്കുന്നു. ചിലർ തിരിച്ചടിക്കുന്നു. ഉടൻ ആ അടിയെ ഒരു വിജയമായി കണ്ട് വിജയ് ഫാൻസ് ഒരു പോൾ നടത്തുകയാണ് സുഹൃത്തുക്കളേ..

ചോദ്യം : തലയുടെ മുടിയെ പറ്റി ഞങ്ങൾ പറഞ്ഞത് വിവാദമായ സാഹചര്യത്തിൽ അതിനെ പറ്റി നിങ്ങളൂടെ അഭിപ്രായമെന്താണ്?

ഓപ്ഷൻ ഒന്ന് : മുടിയുടെ നിറം കഥാപാത്രത്തിന്റെ വേഷം അനുസരിച്ച് നീല പച്ച കറുപ്പ് നിറങ്ങളൂടെ കോമ്പിനേഷനുകൾ ആവണം. അനുഷ്കയോടൊപ്പമുള്ള നാടൻ പാട്ടുകളിൽ സ്വർണ്ണ നിറമുള്ള മുടി വേണം.

ഓപ്ഷൻ രണ്ട് : വെള്ള മുടി തുടരണം.

ഓപ്ഷൻ മൂന്ന് : വെള്ള മുടിയിൽ വിശ്വാസമില്ല.

ഓപ്ഷൻ നാല് : അഭിപ്രായമില്ല.

എന്ത് നല്ല ചോദ്യങ്ങൾ. എന്ത് നല്ല ഓപ്ഷനുകൾ. ചോദ്യകർത്താവിനെ ഇലക്ഷൻ കമ്മീഷൻ സാരഥി ആക്കാമോ എന്നതിനെ പറ്റി ഒരു പോൾ നടത്തിയാലോ?