സംവരണം കാരണം ജോലിയും ബൈക്കില്ലാത്തതിനാൽ കാമുകിയും കിട്ടാതെ അർഹതപ്പെട്ട എല്ലാം നഷ്ടപ്പെട്ടു പോയെന്ന് മോങ്ങുന്ന പതിനൊന്ന് സ്ക്രോൾ മുഴം വാട്ട്സാപ്പ് ഫോർവേർഡ് അയക്കുന്നതിനു പകരം 'നായർ' മില്ലെനിയൽസ് എൻ എസ് എസിനു താഴെ അണിചേരണം. സാമുഹിക നേതാവിനു വേണ്ട എല്ലാ 'ഗുണങ്ങളും' ഉള്ള ശ്രീ സുകുമാരൻ നായർ ആൻഡ് കൊ സംഘത്തിനു ഇല്ലാത്തത് അണികൾ മാത്രമാണ്.

അണിചേർന്നാൽ പോരാ, മറ്റ് മത-ജാതി കോർപ്രേഷനുകളെ പോലെ കാശ് ഇൻവെസ്റ്റ് ചെയ്യാനും, അത് തിരിച്ച് പിടിച്ച് വളരാനും സാധിക്കണം. മെഡിക്കൽ, വിദ്യാഭ്യാസ, റിയൽ എസ്റ്റേറ്റ് സംരഭങ്ങളിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഐടി / മീഡിയ / ന്യൂ മീഡിയ നോക്കാവുന്നതാണ്.

അതിന്റെ ആദ്യ സംരഭമായി ട്രോൾ മലയാളത്തെ നായരിഫൈ ചെയ്യുന്ന പുതിയ അഡ്മിനിനു സീരീസ് എ ഫണ്ടിങ്ങും ഒരു പതക്കവും നൽകുന്നത് നല്ല ആശയമായിരിക്കും. സോഷ്യൽ മീഡിയക്കും, നായർ രോദനത്തിനും, ട്രോളിനും നല്ല മാർക്കറ്റാ!