‘ഒരു മെക്സിക്കൻ അപാരത’ കണ്ട് തീരാൻ ഒരുപാട് വൈകി. രോമാഞ്ചം. ശരീരമാസകലം രോമാഞ്ചം. ചോര തിളയ്ക്കുന്നു. ഉടൻ ഒരു കോൺഗ്രസ്സുകാരനെ (ഛെ! ഒരു പരട്ട കൊങ്ങിയെ) കാണണം, പിടിച്ചിടിക്കണം. തിരിച്ചടിച്ചാൽ വെട്ടണം. രോമാഞ്ചം.

ഭയങ്കര സിനിമയാണ്. ഒന്നൊന്നര. അല്ല, മൂന്ന് മുന്നേമുക്കാൽ സിനിമയാണ്. കഥ, രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ പ്രസക്തി, പാർട്ടി വിപ്ലവം, രക്തസാക്ഷിത്വം, ദളിത് ഹ്യൂമർ (അതൊരു ജോണർ ആണ്.), സ്ത്രീ ഐഡന്റിറ്റി പൊളിറ്റിക്സ് അങ്ങനെ നൂറോളം വിഷയങ്ങളിൽ ഒരു സീൻ നീളമുള്ള നൂറു സിനിമകൾ ഒരുമിച്ച് അടുക്കി വച്ചതാണ് ബ്രഹ്മാണ്ഡ അപാരത സൃഷ്ടിച്ചിരിക്കുന്നത്. അപാരത എന്ന് വെച്ചാൽ അജ്ജാത്തിയപാരത.

അധികം എഴുതുന്നില്ല. അല്ലങ്കിലും എഴുതിയും പറഞ്ഞുമൊന്നുമല്ല വിപ്ലവം ഉണ്ടാവുന്നത്.