ശശി തരുരിന്റെ ഇംഗ്ലീഷിലും കഷ്ടമാണ് എസ്ബിഐയുടെ 'നിരക്ക് വർദ്ധന' നോട്ടീസ്. ആദ്യപേജിൽ പറഞ്ഞ പരിപാടികൾ സിമ്പിളാണ് - എന്തിൽ തൊട്ടാലും കാശു പോവും. (പവർഫുൾ ആവണമല്ലൊ) രണ്ടാം പേജിൽ നാലു എടിഎം ട്രാൻസാക്ഷൻ സൗജന്യമെന്നുണ്ട്. അത് ജനറൽ ആണോ (ആർബിഐ നിയമാണെന്നൊക്കെ കേട്ടു) അതൊ സീറോ അകൗണ്ടുകൾക്കാണൊ എന്നറിയില്ല. ടൈറ്റിലുകൾ വച്ച് നോക്കിയാൽ അങ്ങനെ തോന്നും. അങ്ങനെ ആണൊ എന്നറിയാൻ പാടൊന്നുമില്ല, ഒന്നാം തീയതി ഏടിഎം നോക്കിയാൽ പോരേ!

കാശ് വന്നാലും പോയാലും എസ്എംഎസ് ഇത് വരെ അയക്കാത്ത എസ്ബിഐ ആ സൗകര്യത്തിനും 250 രൂപ വർഷം പിടിക്കുന്നുണ്ട്, അത് കിട്ടി ബോധിച്ചവർ ഉള്ളത് കൊണ്ട് സംശയം ഇല്ല. ബാക്കി പണികൾ കിട്ടുന്ന മുറയ്ക്ക് അറിയാം. ജയ് മഹിഷ്മതി.