വാട്ട്‌സാപ്പിൽ വരുന്ന തെറ്റായ വർത്തകളെ ക്യൂറേറ്റ് ചെയ്യുന്ന വെബ് സൈറ്റ് തുടങ്ങാം എന്ന് ചർച്ച ചെയ്തപ്പോൾ 'അത് തന്നെ അല്ലേ മാതൃഭൂമി ചെയ്യുന്നത്' എന്ന് ചോദിച്ച ഒരു സുഹൃത്തുണ്ട്. പ്രൊപഗാണ്ടകളൂടേയും ഹോക്സിന്റേയും ഈറ്റില്ലമാണ് പത്രം. വല്ല ഹർത്താലും ബ്രേക്കിങ്ങ് ന്യൂസും ഓത്തന്റിക്കാണൊ എന്ന് അറിയാൻ അല്ലാതെ ആ സൈറ്റ് തുറന്ന് പോലും നോക്കാറില്ല.

വീരേന്ദ്രകുമാർ-ജനതാദൾ പ്രശ്നം വന്നപ്പോൾ ദേവഗൗഡയെ ഹിജഡയായി വരച്ച, മാധ്യമപ്രവർത്തകർക്ക് ട്രേഡ് യൂണിയൻ പ്രവർത്തനം അനുവദിക്കാത്ത, ശംബളം കൃത്യമായി നൽകാത്ത, കല്യാൺ സിൽക്സ് മുതൽ നേഹ്രു കോളേജ് വരെ, സരിത മുതൽ ആധാർ വരെ പൊസ്റ്റ് ട്രൂത്ത് വാർത്തകൾ മാത്രം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി രണ്ട് പേജ് മാറ്റി വച്ചപ്പോൾ ചിരിയാണ് വന്നത്.

ഡിസൈൻ നല്ലതായിരുന്നു. ആശയവും. പക്ഷെ രാജമാണിക്യത്തിൽ ഭീമൻ രഘുവിന്റെ പാട്ടിനെ പറ്റി പറഞ്ഞത് പോലെ, നല്ല ആമ്പ്ലിഫൈയറാണ് - വച്ചത് ട്രാക്റ്ററിലായി പോയി എന്ന് മാത്രം.