ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനായി നിൽകുന്നവരുടെ സംഭാഷണം

ഒന്നാമൻ : ‘പണ്ടാരം’ എന്തൊരു ക്യൂ!
രണ്ടാമൻ : ഈ ‘പാണ്ടികൾ’ വന്ന് ഫുൾ തിരക്കാക്കുന്നതാ!
ഒന്നാമൻ : സത്യം. കുളിക്കാത്തെ കുറേ ബസ്മവുമിട്ട് വരും, അലമ്പന്മാർ. കൊറേ കാശിട്ട് ഭണ്ഡാരം നിറച്ചാൽ ഭക്തിയായെന്ന… ഇവമാരെ ഒക്കെ ബാൻ ചെയ്യണം!

സർവ്വവ്യാപിയെന്ന് അവകാശപ്പെടുന്നവന്റെ മുകളിൽ വംശീയ സംഭാഷണം നടത്തുന്നവരെ കണ്ടപ്പോൾ ‘നാടൻ മത്തി’ എന്ന ടാടിക്സ് വച്ച് പാലക്കാട് മീൻ മാർക്കറ്റ് ചെയ്യുന്ന മീൻകാരനെ ഓർത്തുപോയി.