ന്യായികരണ(അ)സിങ്കങ്ങളോട്,

1. എതിർക്കുന്നവനോട്, എതിർപ്പ് പ്രകടിപ്പിക്കുന്നവനോട് ഊളമ്പാറയിൽ പോവാൻ പറയുന്നതും, പാകിസ്ഥാനിലോട് പോവാൻ പറയുന്നതിലും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല.

2. ഇവിടെ ഇങ്ങനെയൊക്കെയാണ്, അതിങ്ങനെയൊക്കെ തന്നെ നിൽക്കും, ഇടയിൽ കയറിയാൽ നീലകണ്ഠന്റെ തനി നിറം കാണും എന്നു പറയുന്നവർ, അത് ദേവ-പശു-സംരക്ഷണത്തിൽ ആണെങ്കിലും ഭൂമി കയ്യേറ്റത്തെ ന്യായികരിച്ചാണെങ്കിലും പറയുന്ന ആ ധാർഷ്ട്യത്തിനു വ്യത്യാസങ്ങൾ ഒന്നുമില്ല.

3. ജീവിതത്തിൽ താങ്ങാവുന്നതിലും വലിയ ആഘാതങ്ങൾക്ക് ഇരയായ അമ്മമാരുടെ പ്രതിഷേധത്തെ അജണ്ടയായും പ്രതിപക്ഷനാടകാമായി കാണുന്നത് അത് ഹൈദ്രാബാദ് യുണിവേർസിറ്റിയിൽ ആയാലും നെഹ്രുവിൽ ആയാലും വ്യത്യാസം ഒന്നുമില്ല.

4. ഒരു നയത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവനെ ലിബറൽ-വട്ടനായും ദേശദ്രോഹിയായി മുദ്രകുത്തുന്നതും സംഘിയായി ലേബൽ ചെയ്യുന്നതും തമ്മിൽ വ്യത്യസം ഒന്നുമില്ല.

5. ഭരണത്തിൽ വന്ന ശേഷം ആശയപരമായ കാര്യങ്ങൾ പൂർണ്ണമായും യൂടേർൺ അടിക്കുന്നത്, അത് കള്ളപ്പണത്തിലായാലും ആധാറിലായാലും ഭൂസംരക്ഷണത്തിൽ ആയാലും (വിണ്ടും ആധാറിലായാലും) തമ്മിൽ വ്യത്യാസം ഒന്നുമില്ല.

രാഷ്ട്രീയത്തിലെ ഇടത് വലത് സങ്കല്പം ഒരു വരയുടെ രണ്ട് അറ്റങ്ങൾ അല്ല, മറിച്ച് ഒരു വര വൃത്താകൃതിയിലാണ് എന്ന് എവിടെയൊ പറഞ്ഞ് കേട്ടിട്ടുണ്ട്. എക്സ്ട്രീം ലെഫ്റ്റ് ഇസ് എക്സ്ട്രീം റൈറ്റ് എന്ന്. അങ്ങനെ ആണ് ഇവിടെയുള്ള സ്ഥിതി ഗതികളെന്ന് വരുത്തരുത്. ന്യായികരിച്ച് കുളിപ്പിച്ച് ഇതിനെ അവസാനത്തെ ഇടത് സർക്കാർ ആക്കരുത്.