ഫേസ്ബുക്കിലെ കുരിശുകൾ കണ്ട് ബോറടിച്ചാണ് സിനിമ കാണാൻ ഇരുന്നത്. എബി. രക്ഷയില്ല. സിനിമ ഒരു ദുരന്തം ആവുന്നില്ലെങ്കിലും അടിമുടി കുരിശാണ്. നന്മകുരിശ്!

നിക്ഷകളങ്കത + സ്വപ്നം + പ്രയത്നം എന്ന ഫോർമുലയിൽ കഷ്ടപ്പാടുകളും ഗതികേടുകളും വന്നാലും ആർഎച്ച്എസ് വിജയമാവും എന്ന പോസിറ്റിവിറ്റി തിയറി തന്നെയാണ് ഈ സിനിമയ്ക്കും. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒരേ ഫ്ലോയിൽ പോവുന്ന ആദ്യ പകുതിക്ക് ശേഷം പരസ്യം വന്നപ്പോൾ ചാനൽ മാറ്റിയത് പോലെ സിനിമ അങ്ങ് മാറി. ഒരു കൊട്ട കുരിശുകൾ കഥാപാത്രങ്ങളായി എത്തി, ട്വിസ്റ്റിന്റെ പെരുമഴയും. സംഗതി ഇൻസ്പിരേഷനാക്കാൻ നോക്കിയിട്ടുണേങ്കിലും ഒക്ടോബർ സ്കൈ ഈച്ചക്കോപ്പി അടിച്ച് ഇന്റർനാഷ്ണൽ ആക്കാൻ ശ്രമിച്ചില്ല. ഭാഗ്യം. ജൂതന്മാരും ഇല്ല. ആശ്വാസം.

ഹാക്കിങ്ങ് ഭയന്ന് നായകന്റെ അഭിനയത്തെ പറ്റി മിണ്ടുന്നില്ല. ടൈമിങ്ങ് തെറ്റി ഊയഞ്ചു സീൻ കൂടുമ്പോൾ വീഴുന്ന സുരാജും, എല്ലാവരും നന്മയായപ്പോൾ അതിന്റൊപ്പം ചേർന്ന അജുവും കോമഡിയായി. എന്നാലും കോമഡികൾ ട്രാജഡി ആയില്ല. നല്ലത്.

സുധീറും വനിതയും കൊള്ളാം. മനീഷ് ചൗദരി അവിയലിലെ വേവാത്ത ചേന കഷ്ണം പോലെ പാറി കിടക്കുന്നു - കടിച്ചില്ല, അത് കൊണ്ട് ചൊറിഞ്ഞില്ല.