ആറു ബില്ല്യൺ ഉപഭോക്താക്കളുള്ള ദിവസം പത്ത് ബില്ല്യൺ വീഡിയൊ വ്യൂസ് കിട്ടുന്ന സ്നാപ്പ് ചാറ്റ് ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ല. അതിന്റെ മുഖ്യ ഫീച്ചർ അടിച്ച് മാറ്റി അത് ഇൻസ്റ്റാഗ്രാമിലും പിന്നെ വാട്ട്സാപ്പിലും ഇപ്പോൾ ഫേസ്ബുക്ക് മെസഞ്ചറിലും ശ്രീ സക്കർബർഗ് പ്രതിഷ്ടിച്ചപ്പോഴും കോപ്പി അടിച്ച സോർസിനെ പറ്റി നാട്ടാർക്ക് വല്യ നിശ്ചയം ഇല്ലായിരുന്നു. ഇന്നലെതോടെ അത് തീർന്നു. എല്ലാർക്കും സ്നാപ്പ്ചാറ്റ് ആപ്പ് അറിയാം, ആപ്പ് പ്ലേ സ്റ്റോറിൽ ഉണ്ടെന്നറിയാം, കമ്പനിക്കൊരു സിഇഒ ഉണ്ടെന്നറിയാം.

ഇനി രണ്ട് ദിവസം വരുന്ന പൊങ്കാലകൾ ശ്രദ്ധിക്കാതിരുന്ന്, മൂന്നാം നാൾ നല്ലൊരു മാപ്പും ഇന്ത്യൻ സംസ്കാരത്തോടുള്ള ബഹുമാനവും ഇന്ത്യ ഇപ്പോൾ കൈവരിക്കുന്ന നേട്ടങ്ങളും കണ്ട് രോമാഞ്ചം കൊള്ളുന്നുവെന്ന് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് പിന്നെ നല്ല പി ആറിനു ഇറങ്ങിയാൽ ഇന്ത്യൻ മാർക്കെറ്റിൽ സ്നാപ്പ് ചാറ്റിനു കലക്കാം. 2011ൽ സെൽഫി ഷെയർ ചെയ്യാനായി ആപ്പ് ഉണ്ടാക്കിയ ഈ അണ്ണനോ നമ്മൾ മരം കേറ്റം പഠിപ്പിക്കേണ്ടൂ!!