ഡിജിപിയുടെ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നത് ശരിയല്ലത്രേ! അങ്ങനെ ചെയ്യുന്നവരെ 'മാറ്റുന്നത്' അവരുടെ ജോലിയുടെ ഭാഗമാണത്രേ! ഹായ്, എന്ത് നല്ല വാദങ്ങൾ!

വഴിപാടിന്റെ ഫലപ്രാപ്തിക്കായി ദൈവം തമ്പുരാനെ കണ്ട് മണിയടിക്കാൻ വന്ന ഭക്തരല്ല, സ്വന്തം മകൻ ഇടിമുറികളുള്ള കോളേജ്ജിനെതിരെ ശബ്ദിച്ചതിനെ തുടർന്ന് നിശബ്ദനാപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ഒരു അമ്മ നീതി തേടി വന്നതാണ്. അവരോടാണ് ഭരണത്തിന്റെ ധാർഷ്ട്യം. ബൂട്ട്സിന്റെ സ്നേഹപ്രകടനം!

'ഐജിയോട് വേണ്ട നിന്റെ കളി'യെന്ന അലറുന്ന പോലീസിന്റെ മുഖത്ത് ഉരുട്ടാൻ തയ്യാറായ ഒരു ജയറാം പടിക്കലിനെ തന്നെയാണ് കാണാനാവുന്നത്. പിന്നിലെ വലിച്ചിട്ട അധികാര കസേരയിൽ ഇരിക്കുന്ന മന്ത്രിയിൽ ശ്രീ. കരുണാകരന്റെ ചിരിയും!