ആധാർ കഥ. ദ ലേറ്റസ്റ്റ്. ഇത്തവണ രാഷ്ട്രം-ദേശം-ദേശസ്നേഹം മോഡൽ മേജർ രവി കഥയല്ല. കരളലിയിപ്പിക്കുന്ന 'പപ്പയുടെ അപ്പൂസ്' മോഡൽ കഥ. കണ്ണ് നിറഞ്ഞ് പോവും.

കഥ ചുരുക്കത്തിൽ : സംശയം തോന്നുന്നവിധം കുട്ടിയുമായി നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ വളഞ്ഞ്, അവരെ പിടിച്ച് 'അക്ഷയ' സെന്ററിൽ കൊണ്ടുപോയി റെറ്റീനാ സ്കാൻ ചെയ്ത് കൊച്ചിന്റെ യഥാർത്ഥ അഡ്രസ് കണ്ടു പിടിച്ച് മാതാപിതാകൾക്ക് കുട്ടിയേയും പോലീസിനു തട്ടിക്കൊണ്ടുപോവൽ സ്പെഷലിസ്റ്റിനേയും ഏൽപ്പിച്ചിരിക്കുന്നു. ഒന്നല്ല, കഴിഞ്ഞ മൂന്നാഴ്ചയിൽ പതിനഞ്ചോളംതട്ടികൊണ്ട്പോക്കിൽ രക്ഷകനായത് ആധാർ ബയോ മെട്രിക്ക് ആണത്രേ!

കുട്ടി ജനിച്ചാൽ അപ്പൊ ആധാർ എടുക്കാൻ സംവിധാനം വേണം, റൈറ്റ് ഫ്രം ദ ലേബർ റൂം. പിന്നെ നർസിനും മാറ്റാൻ പറ്റൂലല്ലോ! എന്തായാലും 'ആമേൻ' സിനിമ ഇറങ്ങിയ കാര്യം അറിയാത്ത ഗീവർഗ്ഗീസ് പുണ്യാളന്റെ അവസ്ഥയിലാണ് അക്ഷയ സെന്റർ.