ഒടുവിൽ കുറ്റസമ്മതം നടത്തി മംഗളം സിഇഒ അജിത്ത് കുമാർ - ഫോണിന്റെ അങ്ങേപ്പുറത്ത് പരാതി പറയാൻ വിളിച്ച വീട്ടമ്മയല്ല. 'ഹണിട്രാപ്പിങ്ങ്' നടത്തിയ മാധ്യമ പ്രവർത്തകയാണ്. ചുരുക്കത്തിൽ :

1. പോസ്റ്റ് ട്രൂത്ത് മാധ്യമ യുഗത്തിൽ വാർത്ത എന്ന 'വിനോദ പരിപാടിക്ക്' ഉണ്ടാക്കാൻ കഴിയുന്ന 'സ്കോപ്പ്' മംഗളം മലയാളിയിലേക്ക് കാണിച്ചു തന്നു. ഇനി അവർ ചാനലുകൾ പൂട്ടി പോയാലും ഇത് പിന്തുടരാൻ പുതിയ ഗഡികൾ ഉണ്ടാവും.

2. പ്രസ്സിറ്റൂസ്റ്റ് എന്ന് മാധ്യമ പ്രവർത്തകരെ ഒരു മടിയും കൂടാതെ വിളിക്കുന്നവർ ഇതിനെ ജനറലൈസ് ചെയ്ത് മാധ്യമ ലോകത്തെ എല്ലാ സ്ത്രീകൾക്കുമെതിരെ ഇത് പ്രയോഗിക്കും. മാധ്യമ പ്രവർത്തക വനിതായാണെങ്കിൽ അത് ഹണിട്രാപ്പിങ്ങ് ആണെന്ന് പറയുന്ന ടി കെ ഹംസമാർ ഇനിയും ഉണ്ടാവും. ഇപ്പോൾ തന്നെ ഹണി ട്രാപ്പിങ്ങിനെ പലരും'തേൻകെണി'യല്ല 'പെൺകെണി' എന്നാണ് വിശേഷിപ്പിക്കുന്നത്.

3. ഇത് ഒതുക്കി തീർക്കാൻ സിപിഎം എത്ര കൊടുത്തു എന്നതിന്റെ പുറത്ത് ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയൊ മറ്റൊരു സ്റ്റിങ്ങോ പ്രതീക്ഷിക്കാം. പത്രപ്രവർത്തകർ അന്യോന്യം പാപ്പരാസികളായി, സ്റ്റിങ്ങ് നടത്തി, അതിൽ ഭാവന കലർത്തി വാർത്തകളാക്കുന്ന ഒരു കിണാശേരിയാണ് ഗാന്ധിജി കണ്ട സ്വപ്നം.