ടേക്ക്ഓഫ്, 2017 : നടന്ന ഒരു സംഭവത്തെ പക്വതയോടെ മനസ്സിലാക്കി, അതിനെ വൃത്തിയായി ഫിക്ഷനലൈസ് ചെയ്ത്, ഒരു ഡോക്യു ഫിക്ഷൻ രൂപത്തിൽ സൃഷ്ടിച്ച സിനിമയാണ് ടേക്ക് ഓഫ്.

കഥ പറഞ്ഞ് പോവുകയാണ്. കാണികൾക്ക് 'വേണ്ടി' എന്ന ലേബലിൽ കോമഡിയൊ മസാലയൊ മാസൊ ഒന്നും കുത്തിചേർക്കാൻ ശ്രമിക്കുന്നില്ല. ക്ലിഷെയാവാൻ സാധ്യതയുള്ള പല ഭാഗങ്ങളേയും തിരക്കഥയിൽ നിന്ന് തന്നെ എഡിറ്റ് ചെയ്ത് മാറ്റിയാണ് പക്വതയോടെയാണ് മഹേഷ് നാരായണൻ സിനിമയെ സമീപിക്കുന്നത്.

പാർവതി, കുഞ്ചാക്കൊ, ഫഹദ്, ആസിഫ് എന്നിവരോടൊപ്പം ഇബ്രു എന്ന റോൾ ചെയ്ത മാസ്റ്റർ എറിക്കും ഗംഭീരമായി അഭിനയിച്ചു.