സംശയമാണ്. ഈ ഒക്ടോബർ 31 വരെ കൈയ്യിലുള്ള കള്ളപ്പണം സഡൻഡർ ചെയ്താൽ 45% ടാക്സ് കൊടുത്ത് വെളുപ്പിക്കാം എന്നൊരു ഓഫർ സർക്കാർ കൊടുത്തിരുന്നു. അവർക്കെതിരെ കേസൊ, ജയിൽ വാസമൊ ഇല്ല, തീർത്തും പ്രൈവറ്റ്, പ്രൈവസിയുള്ള പരിപാടി. ചിലർ കേട്ടു, ചിലർ കേട്ടില്ല.

ഇതിപ്പൊ യുദ്ധം പ്രഖ്യാപിച്ച് ഫൈൻ, 200% സൂപ്പർ ഫൈൻ, 14ലക്ഷം കോടി മരവിപ്പ്, 120% ഫൈൻ, 95% ഫൈൻ ,എഴ് കൊല്ലം ജെയിൽ എന്നൊക്കെ പറഞ്ഞ് പറഞ്ഞ് അവസാനം സർക്കാർ "ഗരീബ് കല്യാൺ യോജന" ആയി വന്നിരിക്കുന്നു. അൻപത് ശതമാനം ഫൈൻ അടച്ചാൽ ബാക്കി 50% വെളുപ്പിക്കാം. ഗെറ്റ് വൺ ഫോർ ദ പ്രൈസ് ഓഫ് ടു. കേസില്ല, ജയിലില്ല, സൂപ്പർ ഫൈനില്ല.

സംശയമിതാണ് - ഈ കാണിച്ചതൊക്കെ (നോട്ട് അസാധു, എടുകാൻ ലിമിറ്റ്, ഇടാൻ ലിമിറ്റ്, ഏടിഎം ക്യു, ചായ, പട്ടളം) ഈ 45% എന്ന ഫൈൻ-ടാക്സ് 50% ആക്കാനായിരുന്നോ?