സലീം കുമാറിന്റെ മണവാളൻ സൈറ്റിൽ പറഞ്ഞാൽ 'ന്യൂസ് റൂമും എന്റെ വീകനസ് ആയിരുന്നു'. ലൈവിൽ നികേഷിന്റെ ഇരിപ്പും ഡയലോഗും കണ്ട് ഇന്ത്യാവിഷനിൽ കയറി ചെന്നതാണ് ആദ്യ ലൈവ് മീഡിയ അനുഭവം. വെബ്സൈറ്റ് ഡവലപ്പർ ആക്കാമൊ എന്ന് ചോദിച്ച് സഹദേവൻ മാഷെ കാണാൻ പോയ ദിവസം പക്ഷെ വാർത്ത ഒന്നുമില്ലാത്ത 'മുഷിഞ്ഞ' ദിവസമായിരുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ടർ ടിവിയിൽ ഫോണ്ടുമായി ബന്ധപ്പെട്ട് മീറ്റിങ്ങിനു പോയപ്പോൾ 'ആസനത്തിൽ പാര കയറ്റി' ബാലകൃഷ്ണപ്പിള്ള ബ്രേക്കിങ്ങ് ന്യൂസിന്റെ ത്രിൽ കാണിച്ചു തന്നു.

അതിനു ശേഷം ആ ഫീൽ തരുന്നത് ചൊവ്വാഴ്ചയിലെ മോഡിയുടെ അപ്രതീക്ഷിത പ്രംസംഗമാണ് - അതും ബ്ലൂംബർഗ് ക്വിന്റ് പോലൊരു ന്യു-ഏജ് മാധ്യമത്തിൽ മേനകധോഷി അടക്കുമുള്ളവരുടെ ന്യൂസ് റൂമിൽ. അടുത്ത ദിവസം യുഎസ് ഇലക്ഷന്റെ നേരത്ത് രാഘവ് ഭാ അടക്കം മറ്റു ചിലരും കൂടി ആയപ്പോൾ സംഭവം ജോറായി. അടിപോളി. ഒരു 20-20 സിനിമാ ഫീൽ !

അങ്ങനെ മുംബൈ പരിപാടി തകർത്തു!