ഇതിനെ കള്ളപ്പണത്തിനെതിരെയുള്ള ഒരു കടുത്ത യുദ്ധമായി ഒന്നും കാണാൻ പറ്റില്ല. ഇന്ത്യയിൽ തന്നെ പൂഴ്ത്തി വച്ചിട്ടുള്ള (സിനിമാ സ്റ്റൈൽ; ചാക്കിൽ കെട്ടി, റൂം നിറച്ച്) കള്ള 'നോട്ടുകൾ' ഉള്ളവർക്ക് പണിപാളും. 180 കോടി രുപ വരെ ഒരു മന്ത്രിയുടെ വീട്ടിൽ നിന്നും കാശായി പണ്ട് കണ്ടുകിട്ടിയ ചരിത്രം ഉള്ളത് കൊണ്ട് അങ്ങനെയുള്ളവർ കാണും എന്ന് അനുമാനിക്കാം. (പാലാക്കാരനല്ല. അങ്ങേർക്ക് ഓളമൊന്നുമില്ല)

നോട്ട് പുറത്തിറക്കാൻ വ്യാജ ഡോക്യുമെന്റുകൾ ഫോറിൻ എസ്ക്ചേഞ്ചുകൾ ബിനാമികൾ തുടങ്ങിയ മാർഗം ഉപയോഗിക്കാൻ അറിയുന്നവർ രക്ഷപ്പെടും. അത്ര ലാവിഷ് അല്ലാത്തവർ മറ്റ് മാർഗം ഇല്ലാത്തതിനാൽ ടാക്സ് അടച്ച്, ഫൈൻ അടച്ച്, വെളുപ്പിക്കും.
കാശിനെ നേരത്തെ തന്നെ സ്വിസിലും സ്റ്റോക്കിലും പനാമയിലും മണ്ണിലും ആനകൊമ്പിലും 'ഇവൻസ്റ്റ്' ചെയ്തവൻ (അമ്പാനിയല്ല, 0.001% അമ്പാനിമാർ പോലും) രക്ഷപ്പെടും, ഇതൊക്കെ നോക്കി ചിരിക്കും.

കള്ളനോട്ടിന്റെ സർക്കുലേഷൻ കാര്യമായി കുറയും. അത് ഒന്നിനേയും ബാധിച്ചില്ലെങ്കിലും റിയൽ എസ്റ്റേറ്റിനെ ബാധിക്കും. സ്ഥലം ഫ്ലാറ്റിന്റെ എല്ലാം വില കുറയും. കഴിഞ്ഞ ദിവസങ്ങളിയായി ഫ്ലാറ്റ് വാങ്ങിയ / അതിനു ലോൺ എടുത്തവർക്ക് നല്ല പണി കിട്ടും. (സ്വർണ്ണത്തിന്റെ വിലയും കുറയേണ്ടതാണ്. ഇന്ന് കേരളത്തിൽ മാത്രം അതെങ്ങനെ കൂടി മനസ്സിലാക്കാനുള്ള വിവരം എനിക്കില്ല, സോ പറയുന്നില്ല.)

ചുരുക്കത്തിൽ എല്ലാ സാധാരണക്കാരന്റേയും അതിൽ നിന്നും കള്ളത്തരങ്ങളുടെ ബാലപാഠങ്ങൾ പഠിച്ച് വരുന്നവരുടേയും ചില പെരിയ കള്ളന്മാരുടെയും വയറ്റത്തടിക്കും. പനാമയിലും സ്വിസിലും ഉള്ള കാശ് അവിടെ തന്നെ കിടക്കും. ഇത് കൊതുകിനെ കൊല്ലാൻ വച്ച ഗുഡ് നൈറ്റ് മാത്രമാണ്. കൂറയെ കൊല്ലാനുള്ള ഹിറ്റല്ല! (അപ്പോഴാണ് എലി!)