ഇനി കാര്യമായ ചില കാര്യങ്ങൾ :

1. പഴയ കറൻസി 'invalid tender' ആക്കിയെന്നെയുള്ളു. അതിന്റെ വില പോയിട്ടില്ല. ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാം. ആരാൻ ഫേസ്ബുക്കിലും വാട്ട്സാപിലും കടലപൊതിഞ്ഞും കത്തിച്ചും ഫോട്ടോ ഇടുന്നത് കണ്ട് അതൊന്നും ചെയ്യാതിരിക്കുക.

2. ഒരു കാരണവശാലും ചെയിങ്ങ് വാങ്ങാതെ നോട്ട് ഏല്പിക്കുകയൊ വാങ്ങുകയൊ ചെയ്യാതിരിക്കുക. പാവപ്പെട്ട ആളുകൾക്ക് നോട്ട് കൊടുത്ത് പറ്റിക്കാതിരിക്കുക, അവർക്ക് മാറ്റി എടുക്കാൻ ബാങ്ക് അകൗണ്ട് പോലും ഉണ്ടാവില്ല.

3. എ.ടി.എം തപ്പി മെനക്കെടാതിരിക്കുക. ബാക്കിയുള്ളവർക്കും ടിവിയും നെറ്റുമുണ്ട്.

4. പെ-ടിഎം, ഫ്രീച്ചാർജ്ജ് പോലുള്ള സർവീസുകൾ ഉപയോഗിക്കുക. കാർഡ് വാങ്ങുന്ന കടകൾ, യുബർ, ഓല പോലുള്ളവ ഉപയോഗിക്കുക.

5. കടം വാങ്ങുന്നെങ്കിൽ അകൗണ്ടിലേക്ക് വാങ്ങുക. യുബറിൽ പോയി, ഡോമിനോസ് പിസ് തിന്ന് ജീവിക്കുക. രണ്ട് ദിവസമല്ലേ! ചില്ലറ ഇല്ലെന്ന് ഓർത്ത് പാനിക്ക് ആവാതിരിക്കുക.