കൊടി, 2016 : രണ്ട് ധനുഷ്, നാലു പാട്ടുകൾ, തീപ്പൊരി ഡയോഗ്, അടി, അമ്മാ സെന്റിമെൻസ്, തൃഷ, ട്വിസ്റ്റ് അങ്ങനെ ഒരു ദീപാവലി റിലീസ് സിനിമയിൽ ആവശ്യമായ എല്ലാം കൊടിയിൽ ഉണ്ട്. കക്ഷി രാഷ്ട്രീയത്തേയും സ്വാർത്ഥ താല്പര്യങ്ങളേയും അഴിമതിയേയും രൂക്ഷമായി എതിർക്കുന്ന രാഷ്ട്രീയവും സിനിമയിൽ ഉണ്ട്. ധനുഷ്, തൃഷ, കരുണാസ് എന്നിവരുടെ അഭിനയം ഗംഭീരം. പക്ഷെ അത് മാത്രമല്ല കൊടി.

സ്ഥിരം ശങ്കർ-മോഡ് സിനിമകളിൽ നിന്നും മാറി ഈ സിനിമ മുന്നിൽ വക്കുന്ന 'ജനകീയ പ്രശ്നം' കൊടൈക്കനാലിലെ യുണിലിവർ മർക്കുറി ഫാക്റ്ററി എന്ന യഥാർത്ഥ പ്രശ്നത്തെ തന്നെയാണ്. യുണിവിലർ എന്ന പേരൊഴിച്ചൽ ബാക്കിയെല്ലാം കൃത്യമായി കാണിക്കുന്നു, പ്രത്യാഘാതത്തെ പറ്റി പച്ചക്ക് സംസാരിക്കുന്നു സിനിമ. കൊടിയല്ല, 'കൊടൈ' ആണ് സിനിമ.