വ്യാജപുലിമുരുകൻ . വ്യാജനെ പിടിക്കാൻ ഇരട്ട ചങ്കുള്ള സൈബർ ക്രൈം മുരുകന്മാർ ഉണ്ടെന്നും സിനിമയുടെ വ്യാജൻ കണ്ടവരെയൊക്കെ പിടിച്ചെന്നും വാർത്ത. പഴയ 'ഏജന്റ് ജാദു' വീഞ്ഞ് തന്നേ - അപകടത്തിൽ മറിഞ്ഞ ചായപ്പൊടി ലോറിയിൽ നിന്നും ചായപ്പൊടിയെടുത്ത് ചായയുണ്ടാക്കി വിറ്റ കടയിൽ നിന്നും ചായ കുടിച്ചവനെതിരെ ആക്സിഡെന്റിനു കേസെടുക്കുന്ന രീതി.

തീയറ്ററിനുള്ളിൽ പമ്മി കയറി ആരും കാണാതെ മൊബൈലിൽ പകർത്തുന്ന പ്രിന്റ് അല്ല സിനിമയുടെ വ്യാജൻ. വ്യാജന്റെ വിഷ്യൽ-ഓഡിയൊ ക്വാളിറ്റി നോക്കിയാൽ അതിന്റെ ഉറവിടം ഊഹിക്കാവുന്നതെയുള്ളൂ. പക്ഷെ ചെയ്യില്ല. പകരം വർഷ്വൽ സർവറും ടോറും ഒന്നും ഉപയോഗിക്കാതെ ഡൗലോഡ് ചെയ്ത വല്ല പ്ലസ് ടു പയ്യനേയും പോലീസ് പിടിക്കും. (ഒരു സിനിമക്ക് രണ്ട് ലക്ഷം പേരെ വീതം ഈ രീതിയിൽ പിടിച്ചാൽ 2025ഓടെ കേരളം പൈറസി വിമുക്തം ആവുമായിരിക്കും)