നാലു കൊല്ലം കൊച്ചിയിലെ കൊള്ളാവുന്ന വരയന്മാരുടെ ഒപ്പം ഇരുന്നിട്ടും തോന്നാത്ത വട്ടിപ്പൊ തോന്നി - വരക്കണം, അതും പേന കൊണ്ട്. (അർബൻ സ്കെച്ചിങ്ങ് എന്ന് സായിപ്പ് പറയും, ആ ഐറ്റം) നാലു വര പേന വാങ്ങി, ദിവസം ഒരു മണിക്കൂർ അതിനു ചിലവാക്കണമെന്നൊക്കെയുണ്ട്. നൂറുദിസം കഴിഞ്ഞാൽ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ടൈംലൈൻ ചിത്രത്തിൽ നിറയുമെന്ന് പ്രതീക്ഷയോടെ.. നിർത്തുന്നു!