സനേഷ്-അജയ്ഘോഷ് ഇഷ്യുവിൽ രണ്ട് കാര്യങ്ങൾ :

1. സൗത്ത് ലൈവിൽ ഇത് വർത്തയായി, സനേഷിനോടും അജയോടും സംസാരിച്ച് , രണ്ട് പക്ഷവും അവർ വാർത്തയുടെ ഭാഗമായി നൽകി. എന്നാൽ മറ്റൊരു മഹാൻ ആ വാർത്തയെ മാത്രം ആധാരമാക്കി കടുംമഞ്ഞ നിറത്തിൽ അച്ച് നിരത്തി, അതിനെ എല്ലാ സംവാദത്തിന്റെ താഴേയും കൊണ്ടുവന്ന് പോസ്റ്റും ചെയ്തു. ടീയാൻ പറഞ്ഞത് പോലെ ആരും പിതൃത്വം തേടി യാത്രയൊന്നും ഇവിടെ ആരും നടത്തിയിട്ടില്ല, 'സഖാവിന്റേതും' ഇതിന്റേയും പ്രശ്നം ഒന്നല്ല.

2. മാന്യമായി സംസാരിക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. സനേഷിനും അജയ് ഘോഷിനും അതുണ്ട്. സന്തോഷം. പക്ഷെ സംവാദത്തിന്റെ ഇതിന്റെ ഇടയിൽ 'ഒരാൾ' മറ്റ് ജില്ലകൾ വരച്ചപ്പോൾ സനേഷിന്റെ മുട്ടിട്ടിച്ചു എന്നൊക്കെ എഴുതിയത് കണ്ടു.നല്ല ശൈലി. മുകളിൽ പറഞ്ഞ ആ പീതവർണ്ണപത്രത്തിൽ സബ് എഡിറ്റർ കസേര ഒഴിവുണ്ടെങ്കിൽ കയറി ഇരിക്കുക. ശോഭിക്കും.