കേരളപിറവി പ്രമാണിച്ച് കേരളത്തിലെ എല്ലാ ജില്ലകളുടേയും പേര് അവിടത്തെ പ്രത്യേകതകൾ ചേർത്ത് അജയ് ഘോഷ് എന്ന ചിത്രകാരൻ വരച്ചത് നെറ്റിൽ വയറലായി തിരിഞ്ഞ് നടക്കുന്നത് കണ്ട് ഒന്ന് ഞെട്ടി. ഒരു കൊല്ലത്തിനും മുൻപ് സനീഷ് (Sanesh Mvsanesh) ചെയ്ത ടൈപ്പോഗ്രഫി പോസ്റ്ററുകളുടെ അതേ ആശയം, പലതും അത് തന്നെ. അജയിനെ നേരിട്ട് അറിയില്ല. പക്ഷെ സനീഷിന്റെ വരകളും ആശയവും കാണാതെയാണ് അജയ് ഇത് വരച്ചതെന്ന് വിശ്വസിക്കാൻ ആവുന്നില്ല.

നല്ല കലാകാരനാണ് സനീഷ്. രണ്ട് വർഷമായി വിഷു ആശംസാ പോസ്റ്റുകളിലെ സ്ഥിരം സാനിധ്യമായ 'കൊന്ന-പൂ-ടൈപോഗ്രഫി' ചെയ്തത് സനീഷാണ്. വാട്ട്സാപ്പ് മുതൽ കഴിഞ്ഞ ഇലക്ഷൻ പോസ്റ്ററുകളിൽ വരെ ആ ചിത്രം നിറഞ്ഞ് നിന്നപ്പോൾ അതിനു പിന്നിൽ സനീഷ് ആണെന്ന് പലരും അറിഞ്ഞിരുന്നില്ല (ഈ ഫോട്ടൊ അവൻ അവന്റെ വാട്ട്സാപ്പ് പ്രൊഫൈൽ ആയി വക്കുക്കയും, ഡിസൈൻ കൊള്ളാമല്ലേടാ എന്ന് ഞാൻ ചോദിക്കുകയും 'ഇത് സത്യമായും ഞാൻ ചെയ്തതാ ചേട്ടാ' എന്ന് സനീഷ് പറഞ്ഞതും നോം ഓർക്കുന്നു)

ശൈലികളും ആശയങ്ങളും പ്രചോദനമാവുകയും കടമെടുക്കുകയും ചെയ്യുന്നത് സാധാരണമാണ്. പക്ഷെ പ്രചോദനവും അനുകരണവും തമ്മിൽ ഏറെ വിത്യാസമുണ്ട്. വിസ്താരഭയത്താൽ അധികം എഴുതുന്നില്ല, പക്ഷെ സനീഷിന്റെ സുഹൃത്ത് ഫേസ്ബുക്കിൽ എഴുതിയ കല്യാണരാമൻ ഡയലോഗിൽ പോസ്റ്റ് നിർത്തുന്നു - "നീ എവിടെ ചെന്നാലും നിനക്കിതാണല്ലോ വിധി..." 😀