ആനന്ദം, 2016 : എഞ്ചിനിയറിങ്ങ് കോളേജ്ജിലെ ആദ്യ വർഷ വിദ്യാർത്ഥികൾ പോവുന്ന ഇന്റ്രസ്റ്റ്രിയൽ വിസിറ്റ് (ങേ!) അതും നാലു ദിവസത്തെ (ങേ!) അതും അവസാന ദിവസം, ന്യൂ ഇയർ ഗോവയിലും സൺഡൗൺ പാർട്ടിയും (സൺ ബേർണിന്റെ ഡമ്മിയാണ് ; ങേ! ങേ!) ഇതിനെ ചുറ്റിപ്പറ്റിയുള്ള ക്ലാസ് റൂം പ്രണയങ്ങളാണ് സിനിമ. ടൂറെന്ന് വച്ചാൽ ഇങ്ങനെ ഫുൾ സിറ്റി റോം ചെയ്ത് സർഫ് ചെയ്ത് എക്സപ്ലോർ ചെയ്ത് യു ക്നോ, അങ്ങനെയൊക്കെയാണ് സ്കീം. - ഹിന്ദിയിലെ സ്റ്റുഡന്റ് ഓഫ് ദ ഇയർ പോലെ ഒരു റിച്ച് ലുക്ക്.

പുതുമുഖങ്ങൾ കൊള്ളാം. ആരും ബോറാക്കുന്നില്ല. നല്ല ചായാഗ്രഹണം. പശ്ചാത്തല സംഗീതവും പാട്ടും നല്ലതാണെങ്കിലും പാട്ടുകൾ പലതും അനാവശ്യമാണ്. നാലു ദിവസത്തെ യാത്രയും പ്രണയങ്ങളും മാത്രമല്ല, സിന്ദഗി ന മിലേഗി മോഡൽ ലീവ്-ടു-അട്വെഞ്ചറും സിനിമയിൽ ഉണ്ട്, കളർഫുൾ - സിമ്പിൾ രീതിയിൽ ആദ്യ പകുതി നീങ്ങുമ്പോൾ രണ്ടാം പകുതി കൈവിട്ട് പോയ അവസ്ഥയാണ്. അതിൽ ഉദാത്തമായ സാരോപദേശങ്ങൾ നൽകാൻ വേണ്ടി മാത്രം നാലഞ്ച് കഥാപാത്രങ്ങളും. സഹിക്കുക. ആനന്ദിക്കുക.

നോട്ട് : +2 വിദ്യാർത്ഥികളാണ് സിനിമയുടെ ടാർഗെറ്റ്. ഇത് കണ്ട് എഞ്ചിനിയറിങ്ങ് ചതിക്കുഴിയിൽ വീഴാതിരിക്കുക. പിന്നെ, മീശപ്പുലിമലക്ക് വിശ്രമിക്കാം; 'ഹമ്പിയിൽ സൂര്യൻ ഉദിക്കുന്നത് കണ്ടിട്ടുണ്ടോ?!' 😉