അനിൽ അക്കര എം എൽ എ അറിയുവാൻ,

സ്വയം ഡോക്റ്റർ എന്ന് പേരിനൊപ്പം വിളിച്ച് നടക്കുന്ന വ്യാജ ഡോക്ടർ ജേക്കബ് വടക്കഞ്ചേരിയുടെ പേരാമംഗലം പരിപാടി അങ്ങ് ഉദ്ഘാടനം ചെയ്യരുത്. ശാസ്ത്ര പ്രചരണം മൌലികകര്‍ത്തവ്യം ആയി എഴുതി ചേര്‍ത്തിരിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഒരു യുവ എം.എല്‍.എ വ്യാജ ശാസ്ത്ര പ്രചാരണത്തിനു കൂട്ട് നില്‍ക്കുന്നു എന്നത് പൊറുക്കാനാകാത്ത തെറ്റാണ്.

അത് ചെയ്‌താല്‍ അടുത്ത കൊല്ലം വീണ്ടും ഡിഫ്തീരിയ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുതലക്കണ്ണീര്‍ പോഴിക്കേണ്ട അവസ്ഥ ഒഴിവാക്കാം. വാക്സിനുകള്‍ കൊണ്ട് പൂര്‍ണ്ണം ആയി തടയാവുന്ന അസുഖങ്ങള്‍ വാക്സിനേഷന്‍ ചെയ്യാത്തത് മൂലം പടര്‍ന്നു പിടിച്ചു ഉണ്ടാകുന്ന ഓരോ മരണങ്ങള്‍ക്കും, ഈ വ്യാജന് കുട പിടിക്കുന്ന താങ്കളടക്കം എല്ലാ ജന പ്രതിനിധികളും ഉത്തരവാദികളാണ് എന്നോർക്കുക.