കൊച്ചിയിലെ പീസ് ഇന്റ്രനാഷ്ണൽ സ്കൂളിനെ പറ്റി വാർത്തകൾ വരുന്നത് ഇത്യാദ്യമായല്ല. 'സെക്സ്'നെ പറ്റി സംസരിക്കുന്നതിനാൽ ബയോളജി പഠിപ്പിക്കാത്ത സ്കൂളിലെ രണ്ടാം ക്ലാസ് ടെക്സ്റ്റാണ് ഇപ്പോൾ വിഷയം - സൂസ്സന്നും ആദവും മുസ്ലീം ആവാൻ തീരുമാനിച്ചാൽ നിങ്ങൾ എന്ത് ഉപദേശം കൊടുക്കും എന്നാണ് രണ്ടാം ക്ലാസുകാരന്റെ ടെക്സ്റ്റിലെ ചോദ്യം. (കിടിലൻ ഓപ്ഷനുകൾ ഉണ്ട്, പാരഗ്രാഫ് ആൻസറല്ല വേണ്ടത്) ഇസ്ലാം എന്തു കൊണ്ട് യുദ്ധങ്ങളെല്ലാം ജയിക്കുന്നു എന്ന് ചോദ്യത്തിനു ഉത്തരമായി 'അത് അള്ളാഹുവിനുള്ള ത്യാഗമായത് കൊണ്ടെന്നും' പഠിപ്പിക്കുന്നു.

രാഷ്ട്രീയമായൊ നിയമപരമായൊ എതിർക്കാവുന്ന മാറ്റാവുന്ന ഒരു കാര്യമല്ല ഇത്. ഈ 'കുത്തിവെയ്പ്' പരിപാടി പല സ്കൂളുകളിലും പല ഡോസേജിൽ കാലാകാലങ്ങളായി നടക്കുന്നുണ്ട്. നാളെ ഈ ടെക്സ്റ്റുകൾ സർക്കാർ നിരോധിച്ച് ഏതെങ്കിലും ഒഫീഷ്യൽ സിലബസ് തന്നെ പഠിപ്പിക്കാൻ നിർദ്ദേശിച്ചാലും 'മോറൽ സൈൻസ്' എന്ന പേരിൽ ഇതേ വിഷം അവർ പഠിപ്പിക്കുക തന്നെ ചെയ്യും.