ലെൻസ്, 2016 : മലയാളത്തിലിറങ്ങിയ സിനിമ. സംഭാഷണം ഏറെയും ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ്. സിനിമ പറയാൻ ശ്രമിച്ച കാര്യം ഗൗരവമർഹിക്കുന്നതാണ്. സിനിമയുടെ ഭാഷയിലെ ചില 'റോ'നസും അഭിനന്ദനം അർഹിക്കുന്നു.

കാര്യം പറയാൻ സിനിമ ഉപയോഗിച്ച കഥ അത്ര ശക്തമല്ല, അതിലെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട് താനും. കണ്ടു മടുത്ത വിഷ്വലുകളും വിശ്വസിപ്പിക്കാൻ പാടുപെടുന്ന അവതരണ ശൈലിയും പ്രീച്ചിങ്ങിലേക്ക് എത്തുന്ന ക്ലൈമാക്സും സിനിമയിലെ പോരായ്മകളാണ്.

നോട്ട് : ഹാക്കിങ്ങ് ഈ സിനിമയിലും ഒരു കോമഡി മാത്രമാണ്. എന്നാലും ഹാക്കിങ്ങിനു വേണ്ടി മാത്രം അർട്ട് ഡയറക്റ്റർ ഉണ്ടാക്കുന്ന ജേംസ് ബോണ്ട് ഇന്റർഫേസിനേക്കാളൂം ബാപ്പച്ചിയുടെ ലഗസി ശരിയാവുന്നത് ഫുൾ സ്ക്രീനിൽ കാണിക്കുന്ന ജേമേലിനെക്കാളും ഭേദമാണ്.