സ്ഥിരം കാണുന്ന ചൊപ്പനങ്ങൾ : (ഒറിയോൺ പോസ്റ്റ് ഇൻസ്പിരേഷൻ)

1. വലിയൊരു അമ്പലത്തിന്റെ സൈഡിലെ വലിയ ആൽ മരത്തിൽ കെട്ടിയിട്ട് തല്ലുന്നു, ഫോർ ഈറ്റിങ്ങ് ബീഫ് ഇൻസൈഡ് ദ പുണ്യ പ്രമിസസ്.

2. കട്ട് ചെയ്ത് സിനിമ കണ്ട് കഴിഞ്ഞ് തീയറ്ററിൽ നിന്ന് ഇറങ്ങി വരുമ്പോൾ അമ്മാവൻ റോഡിൽ നിൽക്കുന്നു. തീയറ്ററിൽ ഒളിക്കുന്നു. അവിടെ ഒരു കുഴിയിൽ വീഴുന്നു. (കൃഷ്ണദാസ് ഒപ്പം ഉണ്ടാവും. മിക്കവാറും എന്റെ കൈയ്യൊ അവന്റെ കാലൊ ജാമായി നിലവിളിക്കുമ്പൊ എഴുനേൽക്കും)

3. എക്സാമിനു കയറിയ ശേഷം പരീക്ഷ ഹിന്ദി ആണ് എന്നറിയുന്നത്. (പക്ഷെ ക്ലാസ് മേറ്റ്സ് എഞ്ചിനിയറിങ്ങ് കോളേജ്ജിലേയാവും. കിരൺ ജിഷാദ് നെൽസൺ എന്നിവരൊക്കെ ഹിന്ദിയിൽ മണിമണിയായി സംസാരിക്കും, എക്സ്ട്രാ പേപ്പറൊക്കെ വാങ്ങും - ഞാൻ വാ പൊളിച്ചിരിക്കും)

4. കാണാതായ ഒറിയോണെ ഞങ്ങൾ എല്ലാവരും ചേർന്ന് കല്ലൂർ സ്റ്റേഡിയത്തിൽ തപ്പുന്നത് (കാണാതായ പന്ത് നോക്കുന്നത് പോലെ, പുല്ല് സൈഡിലോട്ട് മാറ്റി, കോലോണ്ട് കുത്തി) മിക്കവാറും അബ്രൂക്കാക്ക് ഒറിയോണിനെ കിട്ടും.