ഇരൈവി, 2016 : സ്ഥിരം സിനിമാറ്റിക്ക് ഫെമിനിസം രീതികളിൽ നിന്നും ഏറേ മാറി സഞ്ചരിക്കുന്ന സിനിമയാണ് ഇരൈവി. ജീവിത സാഹചര്യങ്ങളിൽ നിന്നും പൊരുതി (പച്ചക്കറി നട്ട്) വിജയിക്കുന്ന സ്ത്രീയുടെ കഥയല്ല ഇരൈവി, മറിച്ച് വല്യ കാൻവാസിലൂടെ തനിക്ക് പറയാനുള്ളത് പറയാൻ ശ്രമിക്കുന്നു കാർത്തിക്ക്.

അഞ്ജലിയും വിജയ്സേതുപതിയും ചീനുമോഹനും നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് എസ് ജെ സൂര്യാണ്. പ്രതാപത്തിൽ നിന്നും പരാജിതനായി അത് നിമിത്തം മദ്യത്തിനടിമയായ സിനിമ സംവിധായകൻ 'അരുൾ' എന്ന കഥാപാത്രത്തിനെ എസ് ജെ സൂര്യ കൈകാര്യം ചെയ്തതിൽ ഒരു രഘുവരൻ / ധനുഷ് ശൈലിയുണ്ട്. (എസ് ജെ അഭിനയം നിർത്തണം എന്ന് പണ്ട് പറഞ്ഞതിനെ പിൻവലിക്കുന്നു)

മുൻ ചിത്രങ്ങളിൽ നിന്നും മാറി മറ്റൊരു നറേഷൻ / സിനിമാറ്റോഗ്രഫി / എഡിറ്റ് പാറ്റേൺ കൊണ്ടുവരാൻ കാർത്തിക്കിനു സാധിച്ചിട്ടുണ്ട്. സബ് പ്ലോട്ടിനും രണ്ടാം പകുതിയെ ക്ലാമക്സിലേക്ക് എത്തിക്കുന്നതിലും ചെറിയ വീഴ്ചകൾ ഉണ്ടെങ്കിലും അഭിനയതാക്കളുടെ പ്രകടനം കൊണ്ടും കഥയുടെ ആശയം കൊണ്ടും കണ്ടിരിക്കാവുന്ന, കണ്ട് ഇഷ്ടപ്പെടാവുന്ന ഒരു സിനിമയാണ് ഇരൈവി.

(ജിഗർതണ്ഡ പ്രതീക്ഷിച്ച് പോവരുത്, ഇതതല്ല!)