ജൂൺ ഒന്ന് സ്പെഷൽ ഫേസ്ബുക്ക് നൊസ്റ്റാളിയ

എൽകെജിയുടെ ആദ്യ ദിവസം നന്നായി മോങ്ങി, കരഞ്ഞ് അലമ്പാക്കി, പിറ്റേ ദിവസം മുതൽ അത് ആവർത്തിച്ചു - പനി, വയറുവേദന അങ്ങനെ പലതും അഭിനയിച്ചു, മാക്സിമം ക്ലാസിൽ പോവാതിരുന്നു. കരഞ്ഞും, പനി പിടിപ്പിച്ചും, വയ്യായ്മ അഭിനയിച്ചും അങ്ങനെ ഒൻപത് വർഷം ഉഴപ്പി.

ഏഴാം ക്ലാസിൽ നല്ല മാർക്കും അതിലും നല്ല സ്വഭാവവും ആയതിനാൽ പാലക്കാട്ടെ എറ്റവും നല്ല സ്കൂളായ മിഷൻ സ്കൂളിൽ തന്നെ ചേരാൻ സാധിച്ചു (സർക്കാസമാണ്, തെറ്റിധരിക്കരുത്) ടീച്ചർമാർ ഞങ്ങളെക്കാൾ നന്നായി ഉഴപ്പി - ഞങ്ങൾ സ്കൂളിലേക്ക് വരാൻ മടിച്ചപ്പോൾ അവർ വരാതിരുന്നു, ഞങ്ങൾ കട്ട് ചെയ്യാൻ ചിന്തിച്ചപ്പോൾ അവർ കട്ട് ചെയ്ത് അപ്പുറത്ത് ഫോട്ടോസ്റ്റാറ്റ് / ഗാസ് ഏജൻസി / തുണിക്കട നടത്തി ഞങ്ങളെ തോൽപ്പിച്ചു. ഉഴപ്പിൽ ശാസ്ത്രത്തിൽ ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് അന്ന് മനസ്സിലായി. അതിനു ശേഷം ഇങ്ങനെയൊക്കെയായി!