കമ്മട്ടിപ്പാടം, സ്പോയലർ അലേർട്ട് (കാണാത്തവർ വായിക്കരുത്, പ്ലീസ്)
.
.
.
.
.
.
.
.
.
.
.
സെക്കന്റ്സ് ഷൊ, കിരീടം/ചെങ്കോൽ പോലെ തന്നെയുള്ള മറ്റൊരു സിനിമയാണ് കമ്മട്ടിപ്പാടം എന്ന അഭിപ്രായത്തൊട് വിയോജിപ്പുണ്ട്. ഡ്രാമ ഭാഗത്ത് ചില സാമ്യം കാണിക്കാമെങ്കിലും അതിൽ നിന്നും മാറി വലിയ കാൻവാസിൽ രാഷ്ട്രീയം പറയുന്ന സിനിമയാണ് കമ്മട്ടിപ്പാടം.

തന്റേതല്ലാത്ത കാരാണത്താൽ ചതിപ്പിൽ 'പെട്ടു പോവുന്ന' സ്വ്പനങ്ങൾ തകരുന്നവന്റെ കഥയല്ല കമ്മട്ടിപ്പാടം. ഇതിലെ എല്ലാ നായകന്മാരും ജനിക്കുന്നതും ഒടുക്കുന്നതും ചതുപ്പിൽ തന്നെയാണ്. അതിൽ അവർക്ക് പരാതിയില്ല, ആ ചതുപ്പ് അവരുടെ ഐഡെന്റിറ്റിയുടെ ഭാഗം തന്നെയാണ്.

ഇവിടെ വഴിതെറ്റി സഞ്ചരിക്കുന്നത് നഗരമാണ്. ജീവിച്ചിരിക്കുന്ന മണ്ണിന്റെ മുകളിൽ മറ്റു പലരും ചേർന്ന് ഒരു നഗരം കെട്ടിപൊക്കുമ്പോൾ പകച്ച് പോവുന്ന ഒരു സമൂഹത്തെയാണ് സിനിമ കാണിക്കുന്നത്. ശാരീരികമായി ശക്തിയും മനസ്സിൽ സ്നേഹവും ഉണ്ടെങ്കിലും അവർ അവരുടെ ഭൂമിയിൽ തന്നെ ആരും അല്ലാതാവുകയാണ് ഇവിടെ.

മൈസൂരിലെയും ബാഗ്ലൂരിലേയും ചെതുപ്പ് നിലാമായി കിടന്ന സ്ഥലത്ത് ഭീകര ഐടി പാർക്കുകൾ വന്നപ്പോൾ അതെന്താണെന്ന് പോലും അറിയാതെ വാ പോളിച്ച് നിന്നവർ ഉണ്ടായിരുന്നു - കളിമൺ പാത്രവും ചന്ദനത്തിരിയും ഉണ്ടാക്കി ജീവിച്ചവർ. അവരുടെ, അവരെപോലുള്ളവരുടെ, തലമുറകകളിൽ നിന്ന് പഠിച്ച career specific skill ആവശ്യമില്ലാതെയായി, അത് വിൽക്കാനാവതെയായി ജീവിതം പകച്ച് പോയവരുടെ കഥയാണിത്. എല്ലാ നഗരത്തിനും ഇതുപോലെയൊരു കഥ പറയാനുണ്ട്.

ഇതിൽ നായകൻ കമ്മട്ടിപ്പാടമാണ്, വില്ലൻ നഗരവും.