കമ്മട്ടിപാടം, 2016 : നഗരം വിഴുങ്ങിയ ലോകത്തിന്റെ, അതിൽ പെട്ട്പോയ ജനങ്ങളുടെ ജീവിതമാണ് കമ്മട്ടിപാടത്തിന്റെ കഥ. ലീനിയർ റിയലസ്റ്റിക്ക് നറേഷനുകളിൽ നിന്ന് മാറി നോൺലീനിയർ സ്വഭാവത്തിൽ അല്പം സിനിമാറ്റിക്കായി തന്നെ രാജീവ് രവി കഥ പറയുന്നു - തന്റെ സിനിമയുടെ ശബ്ദമായ 'ഇരകളുടെ രാഷ്ട്രീയത്തിൽ' നിന്ന് ഒരടി മാറാതെ. എല്ലാ അഭിനയതാക്കളിൽ നിന്നും മികച്ച പ്രകടനം - അതിൽ എറ്റവും ഗംഭീരം വിനായകൻ, മണികണ്ഠൻ.

പകുതിയിലേറെ പുതുമുഖങ്ങൾ, നല്ല സംഗീതം, നല്ല പശ്ചാത്തല സംഗീതം.ചില കഥാപാത്രങ്ങളുടെ ചമയം ചെറിയൊരു പോരായ്മയായി പറയാം. ഇന്നലെ കീറിയ മൂറിവിന്റെ ചുടുചോരമാത്രം ഓർക്കുന്ന നഗര ജീവികൾക്ക് മൺചതുപ്പിൽ അലിഞ്ഞില്ലാതെയായ പല ചോരയുടേയും ചരിത്രം ഓർമ്മിപ്പിക്കുകയാണ് കമ്മട്ടിപാടം. രാജീവ് രവിക്കും, പി ബാലചന്ദ്രനും, മധൂനീലകണ്ഠനും, അജിത്തേട്ടനും നന്ദി.