വലിയ ചിറകുള്ള പക്ഷികൾ, 2015 : സിനിമാ ഭാഷയിൽ കാണിച്ച് ഫലിപ്പിക്കാവുന്ന ഒരു ദുരന്തമല്ല കാസർഗോഡ് അനുഭവിച്ച എന്റോസൽഫാൻ. ഒരു നിമിഷത്തിൽ സംഭവിച്ച ദുരന്തമല്ല, തീയില്ല, പുകയില്ല - ഞെട്ടിക്കുന്ന ദുരന്തത്തിന്റെ സ്വഭാവങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇരകളുണ്ട്, ദുരിതത്തിലാണ്ട് മരിച്ച് പോയതും ജീവിക്കുന്നതുമായ ഒരുപാട് ജീവനുകളുണ്ട്.

2001 കാസർഗോഡിന്റെ നിർഭാഗ്യത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന മാതൃഭൂമി ഫോട്ടോഗ്രാഫർ മധുരാജിലുടെയാണ് കഥ നീങ്ങുന്നത്. (അത് മധുരാജ് ആണെന്ന് പറയുന്നില്ല). പൊരുതിയവരിലൂടെ, ഇരകളിലൂടെ, ചർച്ചകളിലൂടെ സിനിമ അവിടത്തെ അവസ്ഥ പറയുന്നു.

നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ എന്ന് ഞാൻ ഇതിനെ വിളിക്കുന്നില്ല, കണ്ടിരിക്കാൻ അത്ര എളുപ്പമല്ല. ഇരകൾ അഭിനയതക്കൾ അല്ല, യഥാർത്ഥ ദുരന്തത്തിന്റെ ഇരകളാണ്. നമ്മളെപോലെ തന്നെയുള്ള ഒരു പറ്റം ആളുകളാണ്.