സത്യത്തിൽ ലാലിസത്തെ ലോലിസമാക്കിയത് മോഹൻലാലിനിട്ട് ട്രോളാണ് വേണ്ടി മാത്രമായിരുന്നോ? സർക്കാർ നടത്തുന്ന ഒരു പരിപാടിയിൽ ഇത്രയും ചിലവിൽ ഒരു മോശം പരിപാടി സംഘടിപ്പിച്ചു എന്ന വസ്തുത മോഹൻലാൽ കാശു തിരിച്ച് കൊടുത്താൽ മാറുന്ന പ്രശ്നമാണോ? ലാലിസം ഒരു ബാൻഡാണ്, നാഷ്ണൽ ഗേംസ് പോലൊരു പരിപാടിക്ക് അവരെ വിളിച്ചു, ഇത്രയും കാശു കൊടുത്തു, മോശമായി സംഘടിപ്പിച്ചു, മോശമായി പർഫോം ചെയ്തു എന്ന അവസ്ഥയെ നാട്ടുകാർ സോഷ്യൽ മീഡിയ വഴി കുറ്റം പറഞ്ഞപ്പോൾ അതിൽ 'ലാലേട്ടനെതിരെ' ആണെന്ന് ധരിച്ച്, ലാലേട്ടന്റെ സൈഡ് നിന്ന്, കാശ് തിരിച്ച് കൊടുത്തു എന്ന് കേട്ടതും ‪#‎isupportlalettan‬ ‪#‎lalettamaapu‬ കൊണ്ട് വരുമ്പോൾ രക്ഷപ്പെടുന്നത് രണ്ട് കോടി 'ട്രൂപ്പിനു' കൊടുത്ത് ഒരു പരിപാടി നടത്തി സ്വന്തം കീശ നിറച്ച ചില ജീവികളാണ്.