ഷോഭാശക്തിയുടെ 'മ്'. വായനയുടെ തുടക്കത്തിൽ തന്നെ ഇത്രത്തോളം കല്ലുകടി അനുഭവപ്പെട്ട മറ്റൊരു പുസ്തകമില്ല. അധ്യായങ്ങൾക്കുള്ളിലെ ഓരോ പാരാഗ്രാഫിനും തലക്കെട്ട്, തമ്മിൽ ബന്ധമില്ലത്തവ. ഒട്ടും ഫിക്ഷനലല്ലാത്ത എഴുത്ത്. ആദ്യ പേജുകൾ വായിക്കാൻ ഏറെ സമയമെടുത്തു, പിന്നെ വായനാനുഭവം മാറി. ഒരു മനുഷ്യനും ഒരുകാലത്തും ചിന്തിക്കുകപോലും ചെയ്യാൻ പാടാത്ത അത്രയും ഭയാനകമായ അനുഭവങ്ങളിലുടെ പോകുന്നു ഈ നിശബ്ദതയുടെ പുസ്തകം. ശ്രീലങ്കൻ രാഷ്ട്രിയ, കലാപങ്ങളിൽ അസഹനീയമായ ക്രുരതകൾക്ക് വിധയരാവുന്ന മനുഷ്യന്റെ അവസ്ഥ ഷോഭയുടെ വാക്കുകളിലൂടെ ഫിക്ഷനിന്റെ അതിശയോക്തിയില്ലാതെ പറഞ്ഞുപോവുന്നു, വായനക്കാരനെ ഭയപ്പെടുത്തുന്നു. (പുസ്തകം തമിഴിലാണ്. മലയാള പരിഭാഷ ടി.ഡി. രാമകൃഷ്ണൻ വിവർത്തനം ചെയ്ത്ത മാതൃഭൂമി പ്രസിദ്ധികരിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ Traitor എന്ന പേരിൽ പെങ്ക്വിൻ ബുക്സും)