പൊട്ടിപ്പൊളിഞ്ഞ് പാളീസായ മാതൃഭൂമിയുടെ ഷെയറുകൾ ഒരറ്റത്ത് നിന്ന് വാങ്ങി റിലയെൻസ് കേരളത്തിൽ ഒരു പത്രം തുടങ്ങാൻ വന്നപ്പോൾ, അപ്പുറത്ത് നിന്നും ബാക്കി ഷെയറുകൾ കൈവശപ്പെടുത്തി അവരെ തുരത്തി ഓടിച്ച് വീരേന്ദ്രകുമാർ വീരനായൊരു കഥയുണ്ട്. അന്നും ഇന്നും അമ്പാനിക്കറിയാം പത്രമുണ്ടെങ്കിൽ ഒത്തുക്കാനും ഉറക്കാനും പറ്റുമെന്ന്. നെറ്റ്വർക്ക് 18 എന്ന ഭീമനെ ഇന്ന് തിന്നുമ്പോഴും കേരളത്തിലാണ് റിലൈയൻസ് വാർത്തകൾക്ക് ഇച്ചിരി ഭൂരിപക്ഷക്കുറവ്.