നിർണായകം, 2015 : സമൂഹത്തിലെ ഒരു യഥാർത്ഥ പ്രശ്നത്തെ ഡയറക്റ്റായ ഫോർമാറ്റിൽ പറഞ്ഞു പോവുന്ന സിനിമ. സിനിമ ചർച്ചചെയ്യുന്ന വസ്തുത ഓരോ മലയാളിയും എപ്പോഴെങ്കിലും ചിന്തിച്ചതും ആഗ്രഹിച്ചത് തന്നെയാണ്. പൊടിപ്പും തൊങ്ങലും ഇല്ലാത്ത കോടതി രംഗങ്ങളും നല്ല പ്രകടനം കാഴ്ചവച്ച സുധീർ കരമന, പ്രേം പ്രകാശ്, നെടുമുടി വേണു എന്നിവരും സിനിമയെ ഗംഭീരമാക്കി. എങ്കിലും സിനിമ എന്ന മാധ്യമത്തെ പൂർണ്ണമായി ഉപയോഗിക്കാത്ത ഒരു സിനിമയായി നിർണായകം നിൽകുന്നു. അവസാന അഞ്ചു മിനുറ്റിൽ പറഞ്ഞു തീർത്ത 'എഡിറ്റോറിയൽ സ്റ്റോറി' മാത്രമാണ് സിനിമയുടെ നട്ടെല്ല്. പ്ലസ്ടു കഴിഞ്ഞിരിക്കുന്ന ഇരുപത് വയസുകാരനായി വരുന്ന ആസീഫ് അലി എന്ന നായകനു കഥയിൽ കാര്യമായ പ്രസക്തിയൊന്നുമില്ല. വീട്ടിൽ നിന്ന് സമ്മതം ചോദിച്ച് കാമുകന്റെ അടുത്ത് വന്ന് ഫ്യൂച്ചറിനെ കുറിച്ച് ചിന്തിക്കുന്ന പ്ലസ്ടുക്കാരി നായികയും നായകനു പഞ്ചിനായി മാത്രം നിന്ന് കൊടുക്കുന്ന റിസബാവയും ഒരു ബന്ധമില്ലാത്ത ക്ലൈമാക്സ് ഷോട്ടും സിനിമയിൽ കല്ലുകടിയായി.