ഞാൻ സ്റ്റീവ് ലോപസ്. ഒരു കണ്ണിൽ നിന്ന് മാത്രം ലോകത്തെ കാണുന്ന, ഒരു ചെറിയ സാധാരണ ജീവിന്റെ കാഴ്ചകളേയും ചിന്തകളേയും പ്രമേയമാക്കി ഒരു സിനിമ. കണ്ട് മനസ്സും കണ്ണും ചിന്തയും നിറയ്ക്കാൻ ഈ ചെറിയ സിനിമക്ക് കഴിയുന്നു. എല്ലാ അഭിനയതാകളിൽ നിന്നും പക്വതയാർന്ന അഭിനയവും ചാരുതയാർന്ന ഛായാഗ്രഹണവും സിനിമയെ മികവുറ്റതാക്കി. സംഗീതം, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്റ്റ്സ് എന്നിവ എടുത്ത് പറയേണ്ടവയാണ്. അൻവർ അലിയുടെ വരികൾ ഗംഭീരമായി.

നല്ല ശബ്ദസംവിധാനത്തിൽ തീയറ്ററിൽ തന്നെ കാണേണ്ടെ ഒരു സിനിമയാണ് സ്റ്റീവ് ലോപസ്. പക്ഷെ തീയറ്ററിലെ 'പ്രക്ഷകശബ്ദങ്ങൾ' സിനിമയിലെ എറ്റവും മനോഹരമായ പശ്ചാതല ശബ്ദ-സംഗീതത്തെ കൊന്ന് കൊലവിളിച്ചേക്കാം. അത്തരം പ്രേക്ഷകരോട് മിണ്ടാതിരിക്കാൻ അപേക്ഷിക്കുക - അത്തരം പ്രേക്ഷകനാവാതിരിക്കുക.