ഇന്നലെ‌ നിക്കാഹിനു പോയപ്പോൾ ഇർഷാദ് ആരാണെന്ന് വീട്ടുകാർ. ആരാണവൻ. വെറും ഒരു സ്കൂൾ ജൂനിയറോ വെറും ഒരു ബാങ് ദ ടേബിൾ‌ കൊലീഗോ അല്ല ഇർഷാദ്. പ്രസ്ഥാനമാണ്. ഭാരതപ്പുഴയിൽ മുങ്ങി കിടന്ന് ആവശ്യം വരുമ്പോൾ എഴുനേറ്റ് ഡയലോഗ് അടിക്കാനും, പിന്നിലോട്ട് കൈ ചൂണ്ടിയാൽ ഒരു പറ്റം ആളുകൾ വരാൻ തയ്യാറായിട്ടുള്ള ഞങ്ങളുടെ ഇന്ദുചൂഡൻ.

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. 2013 മുതൽ‌ ഇർഷാദ് ഫാൻസ് ക്ലബ്‌ ടെലിഗ്രാമിൽ സജീവമായുണ്ട്. അറുപതോളം ഇൻവൈറ്റ് ഓൺലി മെമ്പർമാർ ഉണ്ട്. ദേ, പ്രൂഫിനു ലോഗോ - വിത്ത്‌ ഇർഷാദ് മൊഴിമുത്ത്. വിവാഹാശംസകൾ‌ ഇർഷാദ് സാർ!