പാപ്പിലൊ ബുദ്ധാ
പള്ളി പരീക്ഷയിലെ ആദ്യ നാലു് ചോദ്യം എന്തുതന്നെയായാലും ഉത്തരം ‘ദൈവം’ ആണെന്ന മഹത് സത്യം പരീക്ഷയ്ക്കു് മുമ്പെ അവനറിയാമെങ്കിലും മനുഷ്യനെ ആരു് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു് അവന്‍ എഴുതിയതു് പള്ളിക്കു നിരക്കാത്ത ഉത്തരമായിരുന്നു. അവനെഴുതിയ ഉത്തരം വെട്ടിത്തിരുത്തി വികൃതമാക്കി പള്ളി പറഞ്ഞ സത്യം അവന്‍ എഴുതിയെങ്കിലും അവന്റെ ഉത്തരക്കടലാസു കാണാന്‍ ഭാഗ്യം കിട്ടുന്നവര്‍ക്കെല്ലാം അറിയാം അവന്റെ മനസ്സില്‍ നിന്നുള്ള ശരിയുത്തരം എന്താണു് എന്നു്. ഇതു് തന്നെയാണു് പാപിലൊ ബുദ്ധാ എന്ന സിനിമയും. വ്യക്തമായ രാഷ്ട്രീയം പുലര്‍ത്തുന്ന ചിത്രമാണു് [...]



















